പാട്യാല കോടതി Source: Screengrab
NATIONAL

അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി; അഭിഭാഷകന് ആറ് ലക്ഷം പിഴ

അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി കോടതി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി കോടതി. പാട്യാല കോടതി ഹർജി നൽകിയ അഭിഭാഷകന് ആറ് ലക്ഷം പിഴയും ചുമത്തി. ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നടക്കമുള്ള മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ പരാമർശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.

2019ലെ അയോധ്യ കേസിന്റെ വിധി ഭഗവാൻ ശ്രീരാം ലല്ല നൽകിയ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ താൽകാലിക ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഒരു പ്രസംഗത്തിൽ പറഞ്ഞതായി അവകാശപ്പെട്ടായിരുന്നു അഭിഭാഷകനായ പ്രാച്ച ഹർജി സമർപ്പിച്ചത്. വിധി പറഞ്ഞ ബെഞ്ചിലുൾപ്പെട്ട ജഡ്ജിയാണ് ചന്ദ്രചൂഡ്. അതിനാൽ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച കോടതിയെ സമീപിച്ചത്. എന്നാൽ ബാലിശമായ വ്യവഹാരമെന്ന് ചൂണ്ടികാട്ടിയാണ് ജില്ലാ ജഡ്ജി ധർമേന്ദർ റാണ പിഴ ചുമത്തിയത്.

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ദൈവത്തോട് പ്രാർഥിക്കുന്നതിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ജസ്റ്റിസ് ധർമേന്ദ്ര പറഞ്ഞു. ഇത് പൂർണമായും ആത്മീയ പ്രകടനമാണെന്നും ഏതെങ്കിലും പക്ഷപാതത്തിന്റെയോ ബാഹ്യ സ്വാധീനത്തിന്റെയോ പ്രതിഫലനമല്ലെന്നും ജസ്റ്റിസ് ധർമേന്ദ്ര റാണ പറഞ്ഞു. നിയമ വ്യക്തിത്വത്തിനും ദൈവത്തിനും ഇടയിലുള്ള വ്യത്യാസം മനസിലാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്നും കോടതി പ്രസ്താവിച്ചു.

SCROLL FOR NEXT