പരീക്ഷാ ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി 
NATIONAL

പരീക്ഷാ ബില്ലിന് പ്രശംസ; വീണ്ടും രാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി

പരീക്ഷാസംവിധാനങ്ങൾ കൂടുതൽ ദൃഢമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Author : ന്യൂസ് ഡെസ്ക്

ഡൽഹി പരീക്ഷ ബിൽ രാജ്യസഭയിൽ പാസായതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബിൽ ചരിത്രപരമായ നേട്ടമാണെന്ന് മോദി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലാണ് പുതിയ വീഡിയുമായി പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്.

പ്രവേശന പരീക്ഷ സംവിധാനം പരിഷ്‌കരിക്കുന്നതിലെ വലിയ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചോദ്യപേപ്പർ നിയമത്തിൽ കടുത്ത ശിക്ഷയാണ് നൽകുക. ബിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസായതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

https://www.facebook.com/share/v/1DEK3WEv6F/

പേപ്പർ ചോർച്ചയ്ക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനും അത്തരം കേസുകൾ തീർപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനും നിരവധി നടപടികൾ നിർദേശിക്കുന്ന ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കുകയും വ്യാഴാഴ്ച രാജ്യസഭ അനുമതി നൽകുകയും ചെയ്തു.

SCROLL FOR NEXT