ബിജെപിയിൽ ചേരാൻ ഭീഷണിയെന്ന് അഭിജിത് ദീപ്കെ; വീടുവിട്ട് മാറിത്താമസിക്കേണ്ടി വന്നെന്ന് ദീപ്കെയുടെ അമ്മ

ബാബാ രാംദേവിനെപ്പോലെയുള്ളവർ രാഷ്ട്രീയം പറയുന്നതിന് പകരം സ്വന്തം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കണമെന്ന് ദീപ്കെ
Abhijit Deepke says he is being threatened to join BJP
ബിജെപിയിൽ ചേരാൻ ഭീഷണിയെന്ന് അഭിജിത് ദീപ്കെ
Published on
Updated on

ഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബിജെപിയിൽ ചേർക്കാൻ ശ്രമം നടന്നതായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ വെളിപ്പെടുത്തി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താൻ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർ മന്തറിലെ പ്രതിഷേധ സമയത്ത് താൻ കടുത്ത സമ്മർദത്തിലായിരുന്നു. ബിജെപിയിൽ ചേരാത്ത പക്ഷം അത് കുടുംബത്തിന് ദോഷകരമായി ബാധിക്കുമെന്ന് അവർ എന്നോട് പറഞ്ഞു. തന്നെപ്പോലൊരു വിദ്യാർഥിയെ രാജ്യത്തെ ഉന്നത പദവികൾ വഹിക്കുന്നവർ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും യുവാക്കളെ ഭീഷണിപ്പെടുത്താനാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്തരം പദവികൾക്ക് എന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഭീഷണിയെ തുടർന്ന് വീടുമാറി താമസിക്കേണ്ടി വന്നെന്ന് ദീപ്കെയുടെ അമ്മ പറഞ്ഞു.

Abhijit Deepke says he is being threatened to join BJP
വന്ദേമാതരം ബിൽ പാസാക്കി പാർലമെൻ്റ്; പ്രതിപക്ഷ ഭേദഗതി ശബ്ദവോട്ടോടെ തള്ളി

പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിൻ്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ബാബാ രാംദേവിനെപ്പോലെയുള്ളവർ രാഷ്ട്രീയം പറയുന്നതിന് പകരം സ്വന്തം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധിക്കണമെന്ന് ദീപ്‌കെ പറഞ്ഞു. പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് വേവലാതിപ്പെടൂ, അല്ലെങ്കിൽ പതഞ്ജലി പൂട്ടിപ്പോകുമെന്ന് ദീപ്കെ കളിയാക്കി.

വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടന്ന പൊലീസ് നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദി. പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് അഭിജിത് ദീപ്കെ വാദിച്ചു.

Abhijit Deepke says he is being threatened to join BJP
മുംബൈയിലെ എയർ ഇന്ത്യയുടെ കെട്ടിടം ഇനി മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ്; കെട്ടിടം ഏറ്റെടുത്ത് മഹാരാഷ്ട്ര സർക്കാർ
News Malayalam 24x7
newsmalayalam.com