PM Modi Source; X
NATIONAL

ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകൾക്ക് സൗജന്യ ചികിത്സ , വികസന പദ്ധതികൾ...; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനങ്ങളുമായി മോദി

'ഇന്ത്യയുടെ ആക്രമണം ജെയ്‌ഷെ സ്ഥിരീകരിച്ചു. ജയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ല എന്നും മോദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് പ്രധാന മന്ത്രി നടത്തിയത്. ഇത്തവണ വാഗ്ദാനം ചെയ്ത പദ്ധതികളിൽ സ്ത്രീകൾക്കാണ് മുൻഗണന. ആരോഗ്യ രംഗത്തെ സൗജന്യ സേവനങ്ങളുൾപ്പെടെ നിരവധി പദ്ധതികളാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാള്‍ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍.

ജന്മദിനത്തിൽ മധ്യപ്രദേശിൽ നരേന്ദ്രമോദിയുടെ കൂറ്റൻ പരിപാടിയാണ് സംഘടിപ്പിച്ചത്. ഥാറില്‍ കൂറ്റന്‍ റോഡ് ഷോയും പൊതുയോഗവുമായിരുന്നു മുഖ്യപരിപാടി. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. 'ഇന്ത്യയുടെ ആക്രമണം ജെയ്‌ഷെ സ്ഥിരീകരിച്ചു. ജയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ല എന്നും മോദി പറഞ്ഞു.

ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകളുടെ കണ്ണീർ താൻ ഒപ്പിയെന്നും മോദി അവകാശപ്പെട്ടു. യോഗത്തിൽ വിവിധ വികസന പദ്ധതികളുംപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. " സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല. രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കാനാണ് " എന്നും മോദി ആഹ്വാനം ചെയ്തു.

SCROLL FOR NEXT