ബിലാസ്പൂർ: ഛത്തീസ്ഗഢിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണത്തിൽ പ്യൂരിറ്റി തട്ടിപ്പെന്ന് പരാതി. കൃത്രിമം നടന്നതായി കാണിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ബിലാസ്പൂരിൽ ഷോറൂം അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം.
സാഗർ കേഷാരി എന്ന വ്യക്തിയുടെ പരാതിയിലാണ് ഷോ റൂമിനെതിരെ പൊലീസ് കേസെടുത്തത്. പ്യൂരിറ്റി പരിശോധനാ മെഷീനിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.