വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു  
NATIONAL

ഹോട്ടലുകാർക്ക് ആശ്വാസം; വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 183.50 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ നടപടി. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമില്ല.

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.

അതേസമയം ക്രൂഡോയിലിന് വില കുറഞ്ഞു. ബാരലിന് 73.18 ഡോളറാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻ്റ് ക്രൂഡോയിലിൻ്റെ വില. ഡബ്യുടിഐ ക്രൂഡോയിലിൻ്റെ വ്യാപാരം 69.77 ഡോളറിലാണ് പുരോഗമിക്കുന്നത്.

SCROLL FOR NEXT