പ്രിയങ്കാ ഗാന്ധിയുടെ മകൻ്റെ ചിത്രങ്ങൾക്ക് പ്രദർശനത്തിൽ വിലക്ക്  
NATIONAL

അമിതമായ രാഷ്ട്രീയസ്വഭാവം; പ്രിയങ്കാ ഗാന്ധിയുടെ മകൻ്റെ ചിത്രങ്ങൾക്ക് പ്രദർശനത്തിൽ വിലക്ക്

പ്രിയങ്കാ ഗാന്ധിയുടെ മകനും വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്രയുടെ 75 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്ക്.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്രയുടെ 75 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പ്രദർശനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അധികൃതർ ഈ നിലപാടെടുത്തത്. ഡല്‍ഹി സമരചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിയന്ത്രണം.

ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ നോ ഐഡിയ ഈസ് ഫൈനല്‍ എന്ന പേരിലാണ് ചിത്രപ്രദര്‍ശനം നടത്താനിരുന്നത്. ജന്തര്‍മന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്നും ബിക്കാനീര്‍ ഹൗസ് മാനേജ്മെൻ്റ് അറിയിച്ചു.

ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളില്‍ 75 എണ്ണവും നീക്കി. ചിത്രങ്ങള്‍ മാറ്റാത്തപക്ഷം പരിപാടി റദ്ദാക്കുമെന്ന് സംഘാടകര്‍ ഭീഷണിപ്പെടുത്തിയതായും റെയ്ഹാന്‍ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും റെയ്ഹാന്‍ അറിയിച്ചു.

SCROLL FOR NEXT