NATIONAL

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾ ഇന്നും തുടരും

മുംബൈയിൽ നിന്നു ഡൽഹിയിലെത്തിയ സിജെപി കൺവീനർ അഭിജീത് ദിപ്കെ ഇന്ന് വിദ്യാർഥി നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ്, വിരാജ് എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണും.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾ ഇന്നും തുടരും. രാജിക്ക് പുറമെ പ്രതിഷേധങ്ങൾ വിലക്കിയ ജന്തർമന്തർ തിരിച്ചുപിടിക്കുമെന്ന മുദ്രാവാക്യം ഉയർത്തിയാണ് യുവജന വിദ്യാർഥി സമരം. മുംബൈയിൽ നിന്നു ഡൽഹിയിലെത്തിയ സിജെപി കൺവീനർ അഭിജീത് ദിപ്കെ, വിദ്യാർഥി നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ്, വിരാജ് എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണും.

കപിൽ സിബൽ പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ജന്തർമന്തറിൽ കടന്നു ദേശീയ പതാകയേന്തി മുദ്രാവാക്യം മുഴക്കിയ അഷുതോഷ് റങ്കയേയും സൗരവ് ദാസിനേയും വിട്ടയക്കണമെന്നാണ് ആവശ്യം. നാളെ വൈകീട്ട് ദേശീയ പതാകയുമായി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനാണ് സിജെപി ആഹ്വാനം.

തിരങ്ക മാർച്ചിന് എസ്എഫ്ഐയും എഐഎസ്‌എഫും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം പൊലീസ് അതിക്രമത്തിൽ 24 മണിക്കൂറിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ഇരിക്കുമെന്ന് എൻഎസ്‌യുഐ മാർച്ചിൽ പങ്കെടുത്ത മലയാളി വിദ്യാർഥിനി ആതിര വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT