NATIONAL

യു.പ്രതിഭ, കെ.കെ. രമ, ജി. സുധാകരൻ തുടങ്ങി ഐ.എം. വിജയൻ വരെ...; പ്രമുഖർ ടിഎംസിയിൽ എത്തുമെന്ന് അൻവർ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്

പി.വി. അൻവർ നേരത്തെ നൽകിയ കത്ത് തൃണമൂൽ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിത്ത്തിന് പിറകേ പി.വി. അൻവർ ടിഎംസി നേതൃത്വത്തേട് ഉന്നയിച്ച അവകാശവാദം ചർച്ചയാകുന്നു. എംഎൽഎമാർ അടക്കം കേരളത്തിലെ മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ എത്തുമെന്ന് അൻവർ അവകാശപ്പെട്ടു.

യു.പ്രതിഭ, കോവൂർ കുഞ്ഞുമോൻ, കെ.പി.മോഹനൻ, കെ.കെ.രമ എന്നിവരടക്കം അഞ്ച് എംഎൽഎമാർ തൃണമൂലിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അൻവർ ടിഎംസി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്.

പി.വി.അൻവർ നേരത്തെ നൽകിയ കത്ത് തൃണമൂൽ കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടു. ജി.സുധാകരൻ, സി. ദിവാകരൻ, സുരേഷ് കുറുപ്പ്, സി.കെ..പത്മനാഭൻ, എ.വി.ഗോപിനാഥ്, കാരാട്ട് റസാഖ്, ഫുട്ബോൾ താരം ഐഎം വിജയൻ വരെ ഒട്ടേറെ പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മമതാ ബാനർജിക്കാണ് അൻവർ കത്ത് നൽകിയത്.

തൃണമൂൽ ബന്ധം ഉപേക്ഷിച്ചതിന് പിറകേ പുതിയ പാർട്ടി രൂപീകരിക്കുമെന്നും പി.വി. അൻവർ പ്രഖ്യാപിച്ചിരുന്നു. തൃണമൂൽ ബന്ധം ഉപേക്ഷിച്ചു. പിണറായിസത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനൊപ്പം പ്രവർത്തിക്കും എന്ന് അൻവർ പറഞ്ഞു. മെയ് പകുതിയോടെ പ്രവർത്തനം തുടങ്ങും. മതേതര- ജനാധിപത്യ- സംസ്ഥാന പാർട്ടിയാണ് രൂപീകരിക്കുക എന്നായിരുന്നു അൻവർ പ്രഖ്യാപിച്ചത്.

SCROLL FOR NEXT