ഇഗ്നോയുടെ ചോദ്യ പേപ്പർ ചോർന്നതായി സംശയം 
NATIONAL

ചോദ്യപേപ്പറുകൾ 199 രൂപയ്ക്ക് വാട്സ്ആപ്പിൽ വിൽപനയ്ക്ക് ? ഇഗ്നോയുടെ ചോദ്യ പേപ്പർ ചോർന്നതായി സംശയം

ചോദ്യപേപ്പർ ചോരുന്നത് തടയാൻ നടപടികൾ സ്വീകരിക്കാൻ റീജിയണൽ കേന്ദ്രങ്ങൾക്ക് ഇഗ്നോ നിർദ്ദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: ഇഗ്നോയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതികള്‍. ജൂണ്‍-ജൂലൈ ടേം-എന്‍ഡ് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായാണ് ആക്ഷേപം. ടെലഗ്രാമില്‍ ഇഗ്നോയുടെ ചോദ്യപേപ്പര്‍ വില്‍പനയ്ക്ക് വച്ചിരുന്നതായാണ് വിവരം പുറത്ത് വന്നിരിക്കുന്നത്.

ചോദ്യപേപ്പറുകള്‍ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രൂപ്പുകള്‍ ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയതായാണ് റിപ്പോർട്ട്. മാക്രോ ഇക്കണോമിക്‌സ് ഉള്‍പ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ടെലഗ്രാമില്‍ പ്രചരിച്ചത്.

ഇതിൻ്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് വിദ്യാര്‍ഥികള്‍ ഇഗ്നോ അധികൃതര്‍ക്ക് മെയില്‍ അയച്ചു. സമാനമായി ലഭിച്ച മുഴുവന്‍ പരാതികളും ഇഗ്നോ പൊലീസിന് കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ പങ്കിടരുതെന്നും അങ്ങനെയുണ്ടാല്‍ പരീക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശം ലഭിച്ചതായും പരാതിയുണ്ട്.

എന്നാല്‍ ഇഗ്നോ ഇതുവരെ ഒരു ചോദ്യപേപ്പറും റദ്ദാക്കിയിട്ടില്ലെന്നാണ് വിവരം. പേപ്പര്‍ ചോര്‍ന്നതിന് തെളിവുകളില്ലെന്നാണ് ഇഗ്നോയുടെ വാദം. സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.

ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 21 വരെയാണ് ഇഗ്നോയുടെ ജൂണ്‍-ജൂലൈ മാസങ്ങളിലെ യുജി, പിജി പരീക്ഷകള്‍ നടക്കുന്നത്. 2000ത്തോളം കോഴ്സുകള്‍ നല്‍കുന്ന ഇഗ്നോയുടെ 900ലധികം വരുന്ന പരീക്ഷാ കേന്ദ്രങ്ങളിലായി ഒമ്പത് ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

SCROLL FOR NEXT