രാഘവ് ഛദ്ദ 
NATIONAL

"ഒരുദിവസം കൊണ്ട് രാഘവ് ഛദ്ദയ്ക്ക് നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ"; ബിജെപി പ്രവേശനം തിരിച്ചടിയായി

ജെൻസികൾ രാഘവ് ചദ്ദയെ കൈയൊഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് തിരിച്ചടിയെന്ന് റിപ്പോർട്ട്. രാഷ്ട്രീയ കുതിരക്കച്ചവടത്തിൻ്റെ ഭാഗമായി മാറിയ ചദ്ദയെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സാണ് കൈവിട്ടത്. വെറും 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് അദ്ദേഹത്തിന് നഷ്ടമായത്. യുവതലമുറ, പ്രത്യേകിച്ച് ജെൻസി വിഭാഗത്തിൽപ്പെട്ടവർ ചദ്ദയുടെ രാഷ്ട്രീയ മാറ്റത്തെ വഞ്ചനയായി കാണുന്നുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച ബിജെപി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ 14.6 ദശലക്ഷം ഫോളോവേഴ്‌സായിരുന്നു ഛദ്ദയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. എന്നാൽ ശനിയാഴ്ച ഉച്ചയോടെ ഇത് 13.5 ദശലക്ഷമായി കുറഞ്ഞു. എൻസിപി വക്താവ് അനീഷ് ഗവാണ്ടെ ഉൾപ്പെടെയുള്ളവർ ഈ കണക്കുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. ഇൻ്റർനെറ്റിന് ഒരാളെ രാത്രിക്ക് രാത്രി ഹീറോയാക്കാനും സീറോയാക്കാനും കഴിയും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു രാഘവ് ചദ്ദ. ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറായി വേഷമിട്ട് ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ചതും വലിയ വാർത്തയായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന് ആധുനിക രാഷ്ട്രീയക്കാരൻ എന്ന പ്രതിച്ഛായ നൽകി.

അതേസമയം ബിജെപിയിൽ ചേരുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചുകൊണ്ടുള്ള പഴയ പോസ്റ്റുകൾ ഛദ്ദ നീക്കം ചെയ്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള രണ്ട് പോസ്റ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.

SCROLL FOR NEXT