ഡൽഹി: ജന്തർമന്തറിൽ പ്രതിഷേധിക്കുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവതയുടെ ഭാവിയെ നശിപ്പിക്കുന്നത് നരേന്ദ്രമോദിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടുനിന്നു.
സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യം നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയത് മോദിയുടെ നേതൃത്വത്തിലാണ്. തകർത്തവരെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വിദ്യാർഥികളുടെ ആവശ്യം കൃത്യമാണെന്നും അതിലാണ് തീരുമാനം വേണ്ടതെന്നും രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. ഒന്നാമത് ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമത് വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയുക. മൂന്നാമത് വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക എന്നിങ്ങനെ അക്കമിട്ടാണ് രാഹുൽ എക്സിൽ കുറിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രതികരണത്തോട് സിജെപിയും പ്രതികരിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയെന്നാണ് സിജെപി എക്സിലൂടെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.