NATIONAL

ഉത്തർ പ്രദേശിൽ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശ്: രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടമുണ്ടായത്. വാഹന വ്യൂഹത്തിലെ അഞ്ച് വാഹനങ്ങള്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വലതുവശത്തെ ഫാസ്റ്റ് ട്രാക്കില്‍ ആംബുലന്‍സും മറ്റ് വരികളില്‍ നിരവധി വാഹനങ്ങളും കൂട്ടമായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്ന ഒരു സ്‌കോര്‍പിയോ എസ്.യു.വി, ആംബുലന്‍സിന് തൊട്ടുമുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ലഖ്‌നൗവില്‍ കോടതി വിചാരണയ്ക്കായി സുൽത്താൻപൂരിലേക്ക് പോകുകയായിരുന്നു.

SCROLL FOR NEXT