"രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിടുകയും മോദിയെ ചേർത്തുപിടിക്കുകയും ചെയ്യുന്നു"; എസ്ഐആറിനെതിരായ ടിവികെ നിലപാടിൽ വിമർശനം

വിഷയത്തിൽ വിജയ് പരസ്യ പ്രസ്താവനകൾക്ക് മടിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്
"രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിടുകയും മോദിയെ ചേർത്തുപിടിക്കുകയും ചെയ്യുന്നു"; എസ്ഐആറിനെതിരായ ടിവികെ നിലപാടിൽ വിമർശനം
Published on: 
Updated on: 

ചെന്നൈ: എസ്ഐആറിനെതിരായ ടിവികെ നിലപാടുകളിൽ വിമർശനം ശക്തമാകുന്നു. എസ്ഐആറിനെ എതിർക്കുന്നുവെന്ന് പറയുകയും, പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന സമീപനം ഇരട്ടത്താപ്പാണെന്നാണ് ഇൻഡ്യാ സഖ്യ പാർട്ടികൾ വിമർശിക്കുന്നത്. വിഷയത്തിൽ വിജയ് പരസ്യ പ്രസ്താവനകൾക്ക് മടിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിടുകയും, നരേന്ദ്ര മോദിയെ പിണക്കാതെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ട്രപ്പീസ് കളിയാണ് ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് നടത്തുന്നതെന്നും വിമർശനമുണ്ട്.

തമിഴ്നാട്ടിലെ ഇൻ‍‍ഡ്യാ സഖ്യ യോഗത്തിൽ പങ്കെടുത്ത ടിവികെ, ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ അയച്ചിരുന്നു. എന്നാൽ ടിവികെ പ്രവർത്തകരുടെ എണ്ണം കുറവായിരുന്നു. വോട്ടർ പട്ടിക ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചെന്നൈയിൽ വിളിച്ച യോഗം ഇൻഡ്യാ സഖ്യ പാർട്ടികൾക്കൊപ്പം ടിവികെയും ബഹിഷ്കരിച്ചു. എന്നാൽ രാഹുൽ വിജയ് കൂടിക്കാഴ്ചയ്ക്ക് ശേഷവും ഡൽഹിയിലെ പ്രതിഷേധങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ് ടിവികെ.

"രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിടുകയും മോദിയെ ചേർത്തുപിടിക്കുകയും ചെയ്യുന്നു"; എസ്ഐആറിനെതിരായ ടിവികെ നിലപാടിൽ വിമർശനം
വിജിലൻസിലെ ടി സെക്ഷനുകൾ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ ആർടിഐ കേരള ഫെഡറേഷൻ ഹൈക്കോടതിയിലേക്ക്

വിവിധ വിദ്യാർഥി സംഘടനകൾ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോഴെല്ലാം ഡൽഹി പൊലീസിൻ്റെ മാതൃകയിൽ തമിഴ്നാട് പൊലീസ് പെരുമാറിയെന്നും ഇൻഡ്യാ സഖ്യ പാർട്ടികൾ വിമർശിക്കുന്നു. എസ്ഐആർ നടപടികൾ തുടങ്ങിയതിന് ശേഷം വോട്ട്ചോരി ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ എല്ലാം നിയമസഭ പിരിച്ചുവിടണമെന്നാണ് ഇന്ത്യ സഖ്യത്തിൻ്റെ ആവശ്യം. എന്നാൽ തമിഴ്നാടിനെ കൂടി ബാധിക്കുന്ന ഈ നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നും, വിജയ് സർക്കാരും പുറത്തുപോകേണ്ടിവരില്ലേ എന്നുമാണ് ടിവികെ നേതാക്കൾ ചോദിക്കുന്നത്.

News Malayalam 24x7
newsmalayalam.com