രാഹുൽ ഗാന്ധി Source: X
NATIONAL

" ബിഹാറിൽ ശരിയായ തെരഞ്ഞെടുപ്പല്ല നടന്നത് "; മഹാസഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ആർജെഡിയും ഏറെ സീറ്റുകളിൽ പിന്നോട്ട് പോയി. തേജസ്വിയുടെ ആശ്വാസ ജയം മാത്രമാണ് സഖ്യത്തിന് എടുത്തു പറയനുള്ളത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനേറ്റ തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ശരിയായ തെരഞ്ഞെടുപ്പല്ല നടന്നതെന്നും, ഫലം ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യത്തിന് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും . തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടക്കം മുതൽ ശരിയായ രീതിയിൽ നടക്കാത്ത തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

243 സീറ്റിൽ 200ൽ അധികവും നേടി എൻഡിഎയുടെ ചരിത്ര വിജയമാണ് ബിഹാറിൽ കണ്ടത്. മഹാസഖ്യമാകട്ടെ തകർന്നടിഞ്ഞ് പോകുകയായിരുന്നു. കഴിഞ്ഞതവണ 19 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ ആറിലേക്ക് കൂപ്പുകുത്തി. ആർജെഡിയും ഏറെ സീറ്റുകളിൽ പിന്നോട്ട് പോയി. തേജസ്വിയുടെ ആശ്വാസ ജയം മാത്രമാണ് സഖ്യത്തിന് എടുത്തു പറയനുള്ളത്. സഖ്യത്തിനൊപ്പം ചേർന്ന ഇടതു പാർട്ടികളും പിറകിലേക്കാണ് പോയത്.

SCROLL FOR NEXT