ഡൽഹി: ടിക്കറ്റ് ബുക്കിങിൽ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിയമം അനുസരിച്ച് ട്രെയിൻ പുറപ്പെടുന്നതിന് 24 മുതൽ 72 മണിക്കൂറിനുള്ളിൽ കൺഫേം റദ്ദാക്കിയാൽ റീഫണ്ടിൽ 25 ശതമാനം കിഴിവ് ലഭിക്കും. 24നും 8മണിക്കൂറിനുമുള്ളിൽ റദ്ദാക്കിയാൽ 50 ശതമാനം കിഴിവ് ലഭിക്കും. അതേ സമയം 8 മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ റീഫണ്ട് ലഭിക്കില്ല.
പുതിയ റീഫണ്ടിങ് ഏപ്രിലിൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ടിക്കറ്റ് റദ്ദാക്കലിനു പുറമെ ബോർഡിങ് പോയിൻ്റ് മാറ്റുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് വരെ ഇനി ബോർഡിങ് പോയിൻ്റ് മാറ്റാൻ കഴിയും.