രാജസ്ഥാൻ: തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ബി വൺ എസി കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്.
ബോഗികൾ പൂർണമായി കത്തി നശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരെ എല്ലാവരെയും ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ബോഗിയും എഞ്ചിനും വേർപെടുത്തി. നിരവധി മലയാളി യാത്രക്കാരും ട്രെയിനിൽ ഉണ്ട്. ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ട ട്രെയിനായിരുന്നു ഇത്. 2 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ച് തീയണക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു