സർക്കാരിന് കടുംപിടുത്തമില്ലെന്ന് കേന്ദ്രസർക്കാർ 
NATIONAL

" പ്രതിഷേധക്കാരുമായി എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാർ"; സർക്കാരിന് കടുംപിടുത്തമില്ലെന്ന് കേന്ദ്രസർക്കാർ

ഡൽഹിയിൽ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം താറുമാറായി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. എപ്പോൾ വേണമെങ്കിലും ചർച്ചയാകാമെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ല. അതേസമയം സിജെപിക്കൊപ്പം ചേർന്ന കോൺഗ്രസുകാർ അവരുടെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആരോപിച്ചു. ഇത്തരക്കാരുടെ നിലപാട് തിരിച്ചറിയണമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇതിനിടെ പ്രതിഷേധം കടുത്തതോടെ ഡൽഹി പൂർണമായും സ്തംഭനാവസ്ഥയിലാണ്. സർക്കാർ ജീവനക്കാർക്കും, മറ്റ് ജോലി ചെയ്യുന്നവർക്കും, സാധാരണക്കാർക്കും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ വാഹന ഗതാഗതം തടസപ്പെട്ടു. കൂടാതെ സംസ്ഥാനത്തെ പലയിടത്തും ഇൻ്റർനെറ്റ് സേവനങ്ങൾ വിഛേദിക്കപ്പെട്ടു. ഇതോടെ പേടിയം, ഗൂഗിൾപേ അടക്കമുള്ള ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ നിലച്ചു.

SCROLL FOR NEXT