"അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് പേപ്പർ ചോർന്നു, എന്നിട്ടും ഉത്തരവാദിത്തമില്ല"; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കെ.അണ്ണാമലൈ

ചോദ്യപേപ്പർ ചോർന്നതിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ലെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.
K. Annamalai criticizes the central government
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കെ.അണ്ണാമലൈ
Published on
Updated on

ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ, കേന്ദ്ര സർക്കാരിനും പരീക്ഷാ നടത്തിപ്പിനുമെതിരെ വിമർശനവുമായി തമിഴ്നാട് മുൻ ബിജെപി നേതാവ് കെ. അണ്ണാമലൈ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്നും എന്നാൽ ഇതിൽ ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല.

രാജ്യത്തുടനീളം മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാനും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഡോക്ടറാകാനുള്ള സഹായകമാകുമെന്ന് കരുതിയാണ് പരീക്ഷയെ ശക്തമായി പിന്തുണച്ചതെന്ന് അണ്ണാമലൈ പറഞ്ഞു. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയതായും അദ്ദേഹം എക്സിൽ കുറിച്ചു.

K. Annamalai criticizes the central government
"യുവാക്കളുടെ ഭാവി നശിപ്പിക്കുന്നത് നിങ്ങളാണ്"; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് അണ്ണാമലൈ ചോദിച്ചു. പ്രതിഷേധം അവസാനഘട്ടം എത്തുന്നതുവരെ എന്തിനാണ് കാത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം മൗലികമാണ്. എന്നാൽ വിദ്യാർഥികളുടെ സമരം ചിലർ തട്ടിയെടുക്കാതിരിക്കാൻ സമരക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

K. Annamalai criticizes the central government
ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; ചോദ്യപേപ്പർ ചോർച്ച കേസിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷയെന്ന് നരേന്ദ്രമോദി
News Malayalam 24x7
newsmalayalam.com