NATIONAL

മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടാന്‍ മോദി സര്‍ക്കാര്‍ ചെലവിട്ടത് 547.68 കോടി രൂപ; കഴിഞ്ഞ കൊല്ലം മാത്രം 92.35 കോടി!

2014-15ല്‍ ചെലവിട്ടതിന്റെ മൂന്നിരട്ടിയാണ് 2025-26 വര്‍ഷത്തില്‍ കേന്ദ്രം ചെലവിട്ടതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Author : ന്യൂസ് ഡെസ്ക്

കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളായ ഡല്‍ഹിയിലെ ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവിട്ടത് 547.68 കോടി രൂപ. കേന്ദ്ര മന്ത്രിമാരുടെ വസതികള്‍ മോടി പിടിപ്പിക്കുന്നതിനായി കേന്ദ്ര പൊതു മരാമത്ത് വകുപ്പ് ചെലവിട്ട തുകയാണിത്. 2014-15 മുതല്‍ 2025-26 വരെയുള്ള കണക്കാണ് പുറത്തുവന്നത്. പിടിഐയാണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.

2014-15ല്‍ 27.47 കോടി രൂപയാണ് കേന്ദ്രം മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ചെലവിട്ടത്. തൊട്ടടുത്ത വര്‍ഷം തുക 29.57 കോടിയായി. 2016-17ല്‍ തുക 30.10 കോടിയായി ഉയര്‍ന്നു. 2017-18ല്‍ 23.34 കോടി രൂപ, 2018-19ല്‍ 23.42 കോടി രൂപ, 2019-20ല്‍ 26.37 കോടി രൂപ, 2020-21ല്‍ 53.87 കോടി രൂപ, 2021-22ല്‍ 40.84 കോടി രൂപ, 2022-23ല്‍ 73.86 കോടി രൂപ, 2023-24ല്‍ 54.52 കോടി രൂപ, 2024-25ല്‍ 71.98 കോടി രൂപ, 2025-26ല്‍ 92.35 കോടി രൂപ എന്നിങ്ങനെയാണ് കേന്ദ്രം ചെലവിട്ടത്. 2014-15ല്‍ ചെലവിട്ടതിന്റെ മൂന്നിരട്ടിയാണ് 2025-26 വര്‍ഷത്തില്‍ കേന്ദ്രം ചെലവിട്ടതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ഫാനുകള്‍, എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടെ ഇലക്ട്രിക്കല്‍ സാമഗ്രികള്‍, ഫ്ലോര്‍ ടൈലുകള്‍ എന്നിവ മാറ്റുന്നതിനും, പ്ലമ്പിങ് ജോലികള്‍ക്കായും അടിക്കടി ആവശ്യം ഉയര്‍ന്നിരുന്നതായി കാബിനറ്റ് മന്ത്രിയുടെ സ്റ്റാഫ് അംഗത്തെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT