ദേരാ സച്ചാ സൗദാ തലവനും, സ്വയം പ്രഖ്യാപിത ആൾദൈവവുമായ ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹിം സിംഗിന് വീണ്ടും പരോൾ. 40 ദിവസത്തെ പരോൾ ലഭിച്ച ഗുർമീത് സിംഗ് ജയിലിൽ നിന്ന് പുറത്തിറങ്ങി. അറസ്റ്റിലായതിന് ശേഷം 14-ാം തവണയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. 2017-ൽ ജയിലിലായ ഗുർമീത് 326 ദിവസമാണ് പരോളിലൂടെ ജയിലിന് പുറത്ത് കഴിഞ്ഞത്.
ബലാത്സംഗ കേസിൽ ജയിലിലടക്കപ്പെട്ട ഗുർമീത് റാം റഹിം സിംഗിന് എട്ട് വർഷത്തിനിടെ ഇത് 14-ാം തവണയാണ് പരോൾ ലഭിക്കുന്നത്. മൂന്ന് മാസം മുൻപ് ഗുർമീതിന് പരോൾ ലഭിച്ചിരുന്നു. 21 ദിവസം പരോളിലിറങ്ങി മടങ്ങിയെത്തിയതിന് ശേഷമാണ് വീണ്ടും 40 ദിവസത്തെ പരോൾ ലഭിച്ചിരിക്കുന്നത്. 2017-ൽ ജയിലിലായ ഗുർമീത് 326 ദിവസം പരോളിലൂടെ ജയിലിന് പുറത്ത് കഴിഞ്ഞു.
അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് ദേരാ സച്ചാ സൗദ തലവനായിരുന്ന ഗുർമീത് റാം റഹിമിനെ കോടതി ശിക്ഷിച്ചത്. 20 വർഷം തടവാണ് ശിക്ഷ. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയായിരുന്നു പീഡന വിവരം പുറത്തുവന്നത്.
ഈ വര്‍ഷം മാത്രം ഗുര്‍മീത് റാം റഹിമിന് മൂന്ന് തവണ പരോള്‍ ലഭിച്ചിട്ടുണ്ട്. ജനുവരില്‍ 20 ദിവസത്തേയും ഏപ്രിലില്‍ 21 ദിവസത്തേയും പരോളിന് ശേഷമാണ് പുതിയ 40 ദിവസത്തെ പരോൾ. ജയിലിൽ നിന്നും പുറത്തെത്തിയ ഗുർമീത്, ഹരിയാനയിലെ സിർസയിലുള്ള ദേരാ ആശ്രമത്തിലേക്ക് മാറിയെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.