ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനായ കാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് അശോക ചക്ര. ആക്‌സിയം-4 മിഷന്റെ ഭാഗമായാണ് ശുഭാന്‍ഷു ശുക്ല ഐഎസ്എസിലേക്ക് പോയത്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യന്‍ പൗരനായ ശുഭാന്‍ഷു ശുക്ല ലക്‌നൗ സ്വദേശിയാണ്.
മലയാളിയായ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തി ചക്ര ലഭിച്ചു. പ്രശാന്ത് അടക്കം മൂന്ന് പേര്‍ക്കാണ് കീര്‍ത്തി ചക്ര ലഭിച്ചത്. മേജര്‍ അര്‍ഷദീപ് സിംഗ്, നായിബ് സുബേദാര്‍ ദോലേശ്വര്‍ സുബ്ബ എന്നിവരാണ് കീര്‍ത്തി ചക്ര ലഭിച്ച മറ്റു രണ്ടു പേര്‍.
മലയാളിയായ മേജര്‍ ശിവപ്രസാദിനും അനീഷ് ചന്ദ്രനും ധീരതയ്ക്കുള്ള സേനാ മെഡല്‍ ലഭിച്ചു. ബ്രിഗേഡിയര്‍ അരുണ്‍ കുമാര്‍ ദാമോദരന് യുദ്ധസേവാ മെഡല്‍ പുരസ്‌കാരവും ലഭിച്ചു. മേജര്‍ ജനറല്‍ കെ. മോഹന്‍ നായര്‍ക്ക് അതിവിശിഷ്ട സേവാ മെഡലും മുഹമ്മദ് ഷാമിലിന് ഉത്തംജീവന്‍ രക്ഷാപതകും ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 70 പേര്‍ക്കാണ് വീര സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ആറ് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.