Source :ANI
NATIONAL

മഹാരാഷ്ട്രയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ വെന്തുമരിച്ചു

ദീപാവലിക്കായി കൊളുത്തിയ ദീപത്തിൽ നിന്ന് തീ പടർന്നതാണ് മരണകാരണമെന്നാണ് നിഗമനം

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിൽ വീട്ടിന് തീപിടിച്ച് രണ്ട് കുട്ടികൾ അടക്കം 6 പേർക്ക് ദാരുണാന്ത്യം. ധാരാ ശിവ് ജില്ലയിലെ ദേശി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. ദീപാവലിക്കായി കൊളുത്തിയ ദീപത്തിൽ നിന്ന് തീ പടർന്നതാണ് മരണകാരണമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

വീട്ടിലുണ്ടായിരുന്നവരിൽ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഉത്തം ത്രിംബക് കരാണ്ടെ ( 75), ചന്ദ്രകല ഉത്തം കരാണ്ടെ ( 70), ഗോവിന്ദ് ഉത്തം കരാണ്ടെ (47), ജ്യോതി ഗോവിന്ദ് കരാണ്ടെ (42) , ഗായത്രി ഗോവിന്ദ് കരാണ്ടെ ( 16), സിദ്ധി ഗോവിന്ദ് കരാണ്ടെ (15) എന്നിവരാണ് തീപിടിച്ചത്തിൽ മരിച്ചത്.

വീടിൻ്റെ താഴത്തെ നിലയിൽ നടത്തിയിരുന്ന പലച്ചരക്ക് കടയിൽ നിന്നാണ് തീ പടർന്നത് എന്നാണ് സൂചന. കെട്ടിടത്തിൽ പടർന്ന കനത്ത പുകയിൽ ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു. തീ പടരുന്നത് കണ്ടയുടൻ അവർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും തീ അണയ്ക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ വിവരം അറിയിച്ചതിന് ശേഷവും അഗ്നിശമന സേന വൈകിയാണ് സ്ഥലത്ത് എത്തിയതെന്നും ഗ്രാമവാസികൾ ആരോപിച്ചു.അഗ്നിശമന സേന കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ചില ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും ദൃക്സാക്ഷി ആരോപിച്ചു.

SCROLL FOR NEXT