

കൊച്ചി: ഗൗരി ലങ്കേഷിനെയും എം.എം. കൽബുർഗിയെയും നരേന്ദ്ര ധാബോൽക്കറെയും കൊന്നതിന് പിന്നിൽ സംഘപരിവാറാണെന്നാണ് കർണാടക ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. അടുത്ത ആറ് മാസത്തിനകം കൊലയാളികളെ ജയിലഴിക്കുള്ളിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറിലാണ് പ്രിയങ്കിൻ്റെ വാക്കുകൾ. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഗൗരി ലങ്കേഷ് എന്ന പേര് ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുന്നത്. തീവ്ര വലതുപക്ഷത്തിന് എതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും എന്നും നിലപാടെടുത്തിരുന്ന മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ 2017ൽ ഒരുകൂട്ടമാളുകൾ വെടിവച്ചു കൊല്ലുകയായിരുന്നു.