ഭുവനേശ്വര്‍: ഒഡീഷയില്‍ ചെറുവിമാനം തകര്‍ന്ന് യാത്രക്കാരടക്കം ഏഴ് പേര്‍ക്ക് പരിക്ക്. ഒന്‍പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനമാണ് ശനിയാഴ്ച യാത്രയ്ക്കിടെ തകര്‍ന്നത്. റൂര്‍ക്കേലയില്‍ നിന്ന് ഭുവനേശ്വറിലേക്ക് വരികയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.
ഇന്ത്യ വണ്‍ എയര്‍ വിമാനത്തില്‍ ആറ് യാത്രക്കാരും ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. റൂര്‍ക്കേല വിമാനത്താവളത്തിന് പത്ത് കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് അപകടം. ബുവനേശ്വര്‍ റൂര്‍ക്കേല റൂട്ടില്‍ സ്ഥിരമായി പോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.