ഡി.കെ. ശിവകുമാർ, സിദ്ധരമയ്യ Source: X
NATIONAL

അയവില്ലാതെ അധികാര തർക്കം; കർണാടകയിൽ ഇന്ന് നിർണായക ചർച്ച

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ നേതാക്കളുടെ പരോക്ഷ വാക്പോരാട്ടങ്ങളും നേതൃത്വത്തെ വലയ്ക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: അധികാര തർക്കത്തിനിടെ കർണാടകയിൽ ഇന്ന് നിർണായക ചർച്ച. ഹൈക്കമാൻഡ് നിർദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി. കെ. ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രഭാത ഭക്ഷണത്തിനായി ഡി കെ ശിവകുമാറിനെ സിദ്ധരാമയ്യ വസതിയിലേക്ക് ക്ഷണിച്ചു. രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്നും എന്ത് തീരുമാനവും അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പദത്തിനായുള്ള പിടിവലിയിൽ ഇരുവരും നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ നേതാക്കളുടെ പരോക്ഷ വാക്പോരാട്ടങ്ങളും നേതൃത്വത്തെ വലയ്ക്കുകയാണ്.

2004ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചായിരുന്ന ഡി.കെയുടെ പ്രതികരണം. സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഡി.കെ ജനങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണെന്ന് ഡി.കെയുടെ പരാമർശവും. അത് ഏറ്റുപിടിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണവുമെല്ലാം ഏറെ ചർച്ചയായിരുന്നു.

SCROLL FOR NEXT