ബ്ലഡ് ബാങ്കിൽ നിന്നും രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി; രക്തദാനം നടത്തിയ മൂന്നുപേർ രോഗ ബാധിതരെന്ന് കണ്ടത്തൽ

രക്തം സ്വന്തമായി സംഘടിപ്പിച്ചതാണെന്നും പാർശ്വ ഫലങ്ങളുണ്ടായാൽ ഉത്തരവാദിത്തം കുടുംബത്തിനെന്നും എഴുതി ഒപ്പ് ഇട്ട് വാങ്ങിയെന്നും പരാതിക്കാർ ആരോപിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Social Media
Published on
Updated on

റാഞ്ചി: ജാർഖണ്ഡിൽ ബ്ലഡ് ബാങ്കിൽ നിന്നും രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. രക്തം നൽകിയ ദാദാക്കളിൽ മൂന്ന് പേർ എച്ച്ഐവി ബാധിതരായിരുന്നവെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ സർക്കാർ ആശുപത്രിക്കെതിരെ കൂടുതൽ പരാതിയുമായി കുട്ടികളുടെ കുടുംബം എത്തിയിരുന്നു.

പ്രതീകാത്മക ചിത്രം
മധ്യപ്രദേശിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ വെടിവച്ചു വീഴ്ത്തി പൊലീസ്; 23 കാരനെ പിടികൂടിയത് 144 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ

ബ്ലഡ് ബാങ്കിൽ നിന്ന് രക്തമെടുക്കാൻ ആശുപത്രി ജീവനക്കാരാണ് പോയത്. എന്നാൽ രക്തം സ്വന്തമായി സംഘടിപ്പിച്ചതാണെന്നും പാർശ്വ ഫലങ്ങളുണ്ടായാൽ ഉത്തരവാദിത്തം കുടുംബത്തിനെന്നും എഴുതി ഒപ്പ് ഇട്ട് വാങ്ങിയെന്നും പരാതിക്കാർ ആരോപിച്ചു. 2023 മുതല്‍ ഇതുവരെ രക്തബാങ്കിലേക്ക് 259 പേരാണ് രക്തം നല്‍കിയത്. ഇവരെ ഓരോരുത്തരേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രതീകാത്മക ചിത്രം
"അനധികൃത കുടിയേറ്റം വർധിക്കുന്നു"; നടപടികൾ കടുപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ; ഡിറ്റൻഷൻ ക്യാമ്പുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഒക്ടോബറിലാണ് സിംഗ്ഭൂം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് തലാസീമിയ രോഗം ബാധിച്ച അഞ്ച് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com