ഡൽഹി: പ്രത്യേക പാർലമെൻ്റിൻ്റെ സമ്മേളന തീയതി പ്രഖ്യാപിച്ചു. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് പ്രത്യേക സമ്മേളനം ചേരുക. 30 ന് ലോക്സഭയും ഡിസംബർ രണ്ട് ബുധനാഴ്ച രാജ്യസഭയും ചേരും. അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായാണ് യോഗം ചേരുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
മണ്ഡല പുനർ നിർണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം. സഭാസമ്മേളനം വിളിച്ചുചേർക്കാൻ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയുടെ സാമൂഹികമാധ്യമക്കുറിപ്പിലുണ്ട്.
എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് വിവരം.