അമ്മാവൻ്റെ മകനുമായുള്ള പ്രണയ ബന്ധത്തെച്ചൊല്ലി തർക്കം; 19കാരിയെ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയം

തൻ്റെ പ്രണയം മാതാപിതാക്കളോട് പറയുകയും ഇത് കുടുംബത്തിൽ തർക്കത്തിന് കാരണമാവുകയും ചെയ്തു. പ്രകോപിതനായ പിതാവ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
അമ്മാവൻ്റെ മകനുമായുള്ള പ്രണയ ബന്ധത്തെച്ചൊല്ലി തർക്കം; 19കാരിയെ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയം
Published on: 
Updated on: 

ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദിൽ ബന്ധുവുമായുള്ള പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 19 കാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. പെൺകുട്ടിയുടെ വിവാഹ നിശ്ചയത്തിന് തലേദിവസമാണ് സംഭവം നടന്നതെന്ന് പൊലീസ് നിഗമനം. കല്യാണി എന്ന യുവതിയെ പിതാവ് കൈലാസ് അഡെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

തൻ്റെ അമ്മാവൻ്റെ മകനുമായി പ്രണയത്തിലാണെന്ന് കല്യാണി വെളിപ്പെടുത്തിയതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലിസ് വിലയിരുത്തുന്നു. നവംബർ 25 ന് നർണൂരിൽ നിന്നുള്ള ഒരു യുവാവുമായി കല്യാണിയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധത്തിൽ താൽപര്യമില്ലാതിരുന്ന യുവതി നവംബർ 23 ന് വൈകീട്ട് തൻ്റെ പ്രണയം മാതാപിതാക്കളോട് പറയുകയും ഇത് കുടുംബത്തിൽ തർക്കത്തിന് കാരണമാവുകയും ചെയ്തു. പ്രകോപിതനായ പിതാവ് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

അമ്മാവൻ്റെ മകനുമായുള്ള പ്രണയ ബന്ധത്തെച്ചൊല്ലി തർക്കം; 19കാരിയെ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയം
വീട്ടുകാർ ഉപേക്ഷിച്ചു; 75കാരനും 63കാരിക്കും വൃദ്ധസദനത്തിൽ പുതുജീവിതം

യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കഴുത്തിൽ സ്കാർഫ് കെട്ടി ഇത് ആത്മഹത്യയായി ചിത്രീകരിക്കാൻ കൈലാസ് ശ്രമിച്ചതായും പൊലീസ് പറയുന്നു. മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിൽ താല്പര്യമില്ലാത്തതിനാൽ കല്യാണി ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാൾ പിന്നീട് ഗ്രാമവാസികളോടും ബന്ധുക്കളോടും പറഞ്ഞത്.

അമ്മാവൻ്റെ മകനുമായുള്ള പ്രണയ ബന്ധത്തെച്ചൊല്ലി തർക്കം; 19കാരിയെ പിതാവ് കൊലപ്പെടുത്തിയെന്ന് സംശയം
രണ്ട് അടി നീളമുള്ള കുഞ്ഞൻ എരുമയ്ക്ക് വില ഒരു കോടി! പുഷ്കർ മേളയിലെ താരമായി പിങ്കി

എന്നാൽ, മരണത്തിന് പിന്നാലെ കുടുംബം തിടുക്കപ്പെട്ട് അന്ത്യകർമ്മങ്ങൾ നടത്തിയത് സംശയങ്ങൾക്കിടയാക്കി. തുടർന്ന് ഗ്രാമവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ കൈലാസ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.