ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ്റെ പേര് സംസ്ഥാന സർക്കാർ പദ്ധതികളിൽ ഉപയോഗിക്കുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
സ്റ്റാലിൻ വിത്ത് യു" പദ്ധതിയിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ ഫോട്ടോയും പേരും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക് സുപ്രീം കോടതി റദ്ദാക്കുകയും കേസ് ഫയൽ ചെയ്ത എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തിന് 10 ലക്ഷം രൂപ പിഴ ചുമത്തുകയും തുക സംസ്ഥാനത്തിന് നിക്ഷേപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
സർക്കാർ പദ്ധതികളിൽ മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ഡിഎംകെയും തമിഴ്‌നാട് സർക്കാരും സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതികൾ നിലവിലുണ്ടെങ്കിലും സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ഒറ്റപ്പെടുത്തിയതിന് ഹർജിക്കാരനായ സി.വി. ഷൺമുഖത്തെ കോടതി രൂക്ഷമായി വിമർശിച്ചുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.