Source: Social Media
NATIONAL

തമിഴ്‌നാട്ടിൽ പോരാട്ടം ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ; വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി

കഴിഞ്ഞ ദിവസം നടന്ന ടിവികെ സമ്മേളനത്തിൽ, ഡിഎംകെയാണ് തങ്ങളുടെ പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.

Author : ശാലിനി രഘുനന്ദനൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന നടൻ വിജയിന്റെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്ന് ഉദയനിധി. ദുർബലരാണെങ്കിലും ചരിത്രപരമായി, എഐഎഡിഎംകെയാണ് ഡിഎംകെയുടെ പ്രധാന എതിരാളി എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.

എബിപി തമിഴ്നിന് നൽകിയ അഭിമുഖത്തിലാണ് ഉദയനിധി സ്റ്റാലിൻ വിജയിന്റെ തമിഴക വെട്രി കഴകത്തെ തള്ളിയത്. ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി കൂടിയായ ഉദയനിധി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ടിവികെ സമ്മേളനത്തിൽ, ഡിഎംകെയാണ് തങ്ങളുടെ പ്രധാന രാഷ്ട്രീയ എതിരാളിയെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉദയനിധിയുടെ വാക്കുകൾ ചർച്ചയാകുന്നത്.

വിജയെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും തന്നെ ഉദയനിധി അഭിമുഖത്തിൽ നടത്തിയിട്ടില്ല. ബിജെപിയുടെ ബി ടീം എന്ന് വിശേഷിപ്പിച്ചത് ടിവികെയെ ആണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്നത്. പുതുതായി ഉയർന്നുവന്ന ടിവികെയെ പ്രധാന രാഷ്ട്രീയ എതിരാളിയായി അംഗീകരിക്കുന്നില്ല എന്നാണ് ഉദയനിധി വ്യക്തമാക്കിയത്.

SCROLL FOR NEXT