'പുകവലി പോക്കറ്റിനും ഹാനികരം'; ഫെബ്രുവരി മുതൽ സിഗരറ്റിന് വിലകൂടും

പുകയില, പാൻ മസാല എന്നിവയുടെ പുതിയ ലെവികൾ ജിഎസ്ടി നിരക്കിലും മുകളിലായിരിക്കും
'പുകവലി പോക്കറ്റിനും ഹാനികരം'; ഫെബ്രുവരി മുതൽ സിഗരറ്റിന് വിലകൂടും
Source: freepik
Published on
Updated on

ന്യൂഡൽഹി:ഫെബ്രുവരി 1 മുതൽ പുകയില ഉൽപന്നങ്ങൾക്ക് അധിക എക്സൈസ് തീരുവ ചുമത്തുമെന്നും പാൻ മസാലയ്ക്ക് പുതിയ സെസ് ചുമത്തുമെന്നും വ്യക്തമാക്കി സർക്കാർ. പുകയില, പാൻ മസാല എന്നിവയുടെ പുതിയ ലെവികൾ ജിഎസ്ടി നിരക്കിലും മുകളിലായിരിക്കും, കൂടാതെ അത്തരം ഉത്പ്പന്നങ്ങൾക്ക് നിലവിൽ ചുമത്തുന്ന നഷ്ടപരിഹാര സെസിന് പകരമായാണ് പുതിയ ലെവി.

ഫെബ്രുവരി 1 മുതൽ പാൻ മസാല, സിഗരറ്റ്, പുകയില, സമാനമായ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി നിരക്കും ബിരിസിന് 18 ശതമാനം ചരക്ക് സേവന നികുതിയും ഈടാക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഇതിനുപുറമെ, പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ചുമത്തും.

'പുകവലി പോക്കറ്റിനും ഹാനികരം'; ഫെബ്രുവരി മുതൽ സിഗരറ്റിന് വിലകൂടും
ആർക്കും പങ്കില്ല; ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

പാൻ മസാല നിർമാണത്തിന് പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസും പുകയിലയ്ക്ക് എക്സൈസ് തീരുവയും ചുമത്താൻ അനുവദിക്കുന്ന രണ്ട് ബില്ലുകൾക്ക് ഡിസംബറിൽ പാർലമെൻ്റ് അംഗീകാരം നൽകിയിരുന്നു. നിലവിൽ വ്യത്യസ്ത നിരക്കുകളിൽ ചുമത്തുന്ന നിലവിലെ ജിഎസ്ടി നഷ്ടപരിഹാര സെസ് ഫെബ്രുവരി 1 വരെയെ ഉണ്ടാവുകയുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com