Source: News Malayalam 24X7
NATIONAL

വിയൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയിൽ; കസ്റ്റഡിയിലെടുത്ത് തമിഴ്നാട് ക്യൂ ബ്രാഞ്ച്

ജയിലിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തെങ്കാശി: വിയൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ പിടിയിൽ. രണ്ടുമാസം ഒളിവിൽ കഴിഞ്ഞ ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പിടികൂടിയത്. ട്രിച്ചിയിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെങ്കാശിയിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

ഊട്ടുമല പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മധുര പാളയംകോട്ട് കോടതിക്കു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്തു. തൃശ്ശൂർ സിറ്റി പോലീസിന് പ്രതിയെ കൈമാറുന്നത് അടക്കം തുടർനടപടികൾ പിന്നീട് തീരുമാനിക്കും. പോലീസിന്റെ കണ്ണ് വെട്ടിച്ച് വേഷം മാറി കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. കൊലപാതകമടക്കം 53 കേസിൽ പ്രതിയായ ബാലമുരുകൻ നവംബർ മൂന്നിനാണ് വിയ്യൂർ ജയിലിനു മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.

തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും സമാനരീതിയിൽ ബാലമുരുകൻ ചാടിപ്പോയിരുന്നു.

SCROLL FOR NEXT