NATIONAL

തിരുപ്പറംകുണ്‍ട്രം കാര്‍ത്തിക ദീപം കത്തിക്കല്‍; പരമ്പരാഗത ആചാരം പിന്തുടരാന്‍ തീരുമാനിച്ചത് ക്ഷേത്ര ട്രസ്റ്റ്

ട്രസ്റ്റിന്റെ നിലപാട് സര്‍ക്കാര്‍ ആയുധമാക്കും

Author : ന്യൂസ് ഡെസ്ക്

മധുര : തിരുപ്പറംകുണ്‍ട്രം കാര്‍ത്തിക ദീപം കത്തിക്കല്‍ വിവാദത്തില്‍ ക്ഷേത്ര ട്രസ്റ്റിന്റെ നിലപാട് ആയുധമാക്കാനൊരുങ്ങി സര്‍ക്കാര്‍. പരമ്പരാഗത ആചാരം പിന്തുടരാനായിരുന്നു ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപ തൂണില്‍ ദീപം തെളിയിക്കുന്നതിനു പകരം ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിച്ചതെന്നും ഇത് തങ്ങള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നുമാണ് ക്ഷേത്ര ട്രസ്റ്റിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന വാര്‍ത്താകുറിപ്പ് ട്രസ്റ്റ് ഭാരവാഹികള്‍ പുറത്തിറക്കിയത്.

നേരത്തെ, സമീപത്തെ ദര്‍ഗക്കടുത്തുള്ള ദീപ തൂണില്‍ ദീപം കത്തിക്കാത്തതിനെ തുടര്‍ന്ന് ബിജെപി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും നേരിയ സംഘര്‍ഷവും രൂപപ്പെട്ടിരുന്നു. ഇവിടെ ഒറ്റത്തവണ ദീപം കത്തിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനാവാശ്യമായ സജ്ജീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നെങ്കിലും ദേവസ്ഥാനം അധികൃതര്‍ പാരമ്പര്യ ആചാരങ്ങള്‍ മാത്രം നടപ്പാക്കുകയായിരുന്നു.

SCROLL FOR NEXT