16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു 
NATIONAL

ഡൽഹിയിൽ കനത്ത സുരക്ഷ; സിജെപി പ്രതിഷേധത്തെ തുടർന്ന് 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു

ഡൽഹിയിൽ സുരക്ഷാകവചം ഒരുക്കി കേന്ദ്രസർക്കാർ.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സിജെപി പ്രതിഷേധം ശക്തമായതോടെ ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ഇതിൻ്റെ ഭാഗമായി ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. എൻട്രി-എക്‌സിറ്റ് ഗേറ്റുകൾ പൂർണമായി അടച്ചതോടെ യാത്രക്കാർ മെട്രോ സ്‌റ്റേഷനിൽ കുടുങ്ങി.

ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഗേറ്റ് തുറക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡൽഹി മെട്രോ അധികൃതർ. അതേസമയം സിജെപി സമരത്തിലെ ലാത്തി ചാർജിനെതിരായ ഹർജിയിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.

സമയം പാഴാക്കാനില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ പ്രതികരണം. പൊലീസ് നടപടിയുടെ വീഡിയോ കോടതിയെ കാണിക്കാൻ അഭിഭാഷകൻ ശ്രമിച്ചപ്പോഴായിരുന്നു കാണാൻ താൽപ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

SCROLL FOR NEXT