കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ പ്രതിഷേധം; പൊലീസ് നടപടിയിൽ കടുത്ത അതൃപ്തി

രാഹുൽഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളാണ് കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ചത്.
Opposition protests wearing black
കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ പ്രതിഷേധം
Published on
Updated on

ഡൽഹി: രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെൻ്റിന് മുന്നിലെത്തിയത്.

രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസിനും കേന്ദ്ര സർക്കാരിനെതിരെ നേതാക്കൾ മുദ്രാവാക്യം വിളിച്ചു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്നും പേപ്പർ ചോർച്ച വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Opposition protests wearing black
പാറ്റ വിപ്ലവത്തിന് പിന്തുണയുമായി നസ്റുദ്ദീൻ ഷാ; പൊലീസ് നടപടി പ്രതിഷേധാർഹം

ലോക് കല്യാൺ മാർഗിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും ഡൽഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രിയങ്ക ഗാന്ധിയെ കാണാൻ സോണിയാ ഗാന്ധിയും എത്തിയിരുന്നു.

Opposition protests wearing black
പാറ്റകളുടെ പ്രതിഷേധം ശക്തം; ഹൈ അലേർട്ട് പ്രഖ്യാപിച്ച് ഡൽഹി പൊലീസ്
News Malayalam 24x7
newsmalayalam.com