Source: Social Media
NATIONAL

ട്രെയിൻ യാത്രയും ചെലവേറും; നിരക്കു വർധന ഇന്നു മുതൽ

ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ന് മുതൽ രാജ്യത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾക്ക് ചെലവേറും. സെക്കൻ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് 216-750 കിലോമീറ്റർ പരിധിയിൽ 5 രൂപ വർധിക്കും, 751 മുതൽ -1250 കിലോമീറ്റർ വരെ 10 രൂപ വർധിക്കും. 1251 മുതൽ -1750 കിലോമീറ്റർ വരെ 15 രൂപയും 1751 മുതൽ -2250 കി.മീ. വരെ 20 രൂപയും വർധിക്കും.

215 കിലോമീറ്ററിന് മുകളിൽ ഓർഡിനറി ക്ലാസിന് ഒരു പൈസയും എല്ലാ ട്രെയിനുകളുടേയും മെയിൽ/ എക്സ്പ്രസ് ട്രെയിനുകളുടേയും എസി ക്ലാസുകളുടേയും നോൺ- എസി ക്ലാസുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ വീതവും വർധിക്കും. ഡിസംബർ 26 മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നത്.

അതേസമയം, സബർബൻ സർവീസുകളുടേയും സീസൺ ടിക്കറ്റുകളുടേയും നിരക്കിൽ മാറ്റമുണ്ടാകില്ല. സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്രം അവകാശപ്പെടുന്നു. നടത്തിപ്പ് ചെലവ് കൂടുതലായതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT