മണ്ഡല പുനർനിർണയ ബില്ലിനും വനിത സംവരണ ബില്ലിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം  
NATIONAL

നിർണായക തീരുമാനം; മണ്ഡല പുനർനിർണയ ബില്ലിനും വനിത സംവരണ ബില്ലിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനും വനിതാ സംവരണ ബില്ലിനും അംഗീകാരം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മണ്ഡല പുനർനിർണയത്തിലൂടെ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ബിൽ ഈ മാസം മുപ്പതിന് ലോക്സഭയിൽ അവതിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളിൽ 50 ശതമാനം ആനുപാതിക വർധനവും 2051 വരെ നിലവിലുള്ള അനുപാതം തുടരാനുള്ള വ്യവസ്ഥയും ഇതിലുൾപ്പെടുന്നു.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. മണ്ഡല പുനർനിർണയത്തിലൂടെയാണ് ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനും, നിലവിലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ അനുപാതം 2051 വരെ മാറ്റമില്ലാതെ നിലനിർത്താനും നിർദേശമുണ്ട്.

ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്തുന്ന നിർദേശങ്ങളും ചർച്ചകളിൽ വന്നിട്ടുണ്ട്. ലോക്സഭ നവംബർ 30-നും രാജ്യസഭ ഡിസംബർ 2-നും പ്രത്യേക സിറ്റിങ്ങിനായി ചേരാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ നീക്കം. ഡിസംബർ 3 വരെ നടപടികൾ നീളുമെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT