ഗോണ്ട: ഉത്തര്‍പ്രദേശിലെ തോക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 യാത്രക്കാരുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഗോണ്ടയിലെ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാരില്‍ പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരും ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. യാത്രക്കാരുമായി പോയ ബൊലേറോ നിയന്ത്രണം വിട്ട് സരയൂ കനാലിലേക്ക് മറിയുകയായിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിനു പിന്നാലെയുണ്ടായ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനായുള്ള നിര്‍ദേശവും പുറപ്പെടുവിച്ചു.