ചെന്നൈ: തമിഴ്‌നാട്ടില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്. വിസികെ കൂടി പിന്തുണച്ചുകൊണ്ട് കത്ത് കൈമാറിയതോടെയാണ് 120 സീറ്റിന്റെ പിന്തുണയാണ് വിജയ് ഉറപ്പിച്ചത്.
പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് വിസികെ അധ്യക്ഷൻ തിരുമാവളവൻ, ആദവ് അര്‍ജുനയ്ക്ക് കൈമാറി. കേവലഭൂരിപക്ഷം ഉറപ്പിച്ച വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കണ്ടേക്കും. ഇനി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിലപാടാണ് നിര്‍ണായകമാവുക.
ടിവികെയ്ക്ക് 107 സീറ്റുകളുടെ ഭൂരിപക്ഷമാണ് ഉള്ളത്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ടും ഭൂരിപക്ഷമാകാതിരുന്നതിനാല്‍ വിജയ് രണ്ട് സീറ്റുകള്‍ വീതമുള്ള വിസികെ, ഇടതുപക്ഷ പാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതുപക്ഷ പാര്‍ട്ടികളും മുസ്ലീം ലീഗും പിന്തുണ പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ നിലപാട് അറിയാന്‍ ബാക്കിയുണ്ടായിരുന്നത് വിടുതലൈ ചിരുത്തൈകള്‍ കച്ചി (വിസികെ)യുടെ പിന്തുണയാണ്. എന്നാല്‍ ഇവരും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി വിജയ്ക്ക് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉണ്ടാക്കാം.
നേരത്തെ ഭൂരിപക്ഷം സഭയില്‍ തെളിയിക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും സ്പീക്കര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മതിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പിന്തുണ ഉറപ്പിക്കാന്‍ ടിവികെ മുന്നിട്ടിറങ്ങിയത്.