NATIONAL

ഭാര്യ കാമുകനൊപ്പം പോയി; മനംനൊന്ത് ഭര്‍ത്താവും വിവാഹ ദല്ലാളും ജീവനൊടുക്കി

വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ സരസ്വതി കുമാറിനൊപ്പം പോകുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ഭാര്യ കാമുകനൊപ്പം പോയതില്‍ മനംനൊന്ത് ഭര്‍ത്താവും വിവാഹം ഏര്‍പ്പാട് ചെയ്തയാളും ജീവനൊടുക്കി. കര്‍ണാടകയിലെ ദാവെന്‍ഗെരെ ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവ് ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് മരിച്ചത്.

യുവതിയെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്ക് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു സരസ്വതി എന്ന യുവതിയും ഹരീഷുമായിട്ടുള്ള വിവാഹം. സരസ്വതിയുടെ സഹോദരിയുടെ ഭര്‍ത്താവ രുദ്രേഷാണ് വിവാഹം ഏര്‍പ്പാട് ചെയ്തത്.

മൂന്ന് മാസം മുമ്പായിരുന്നു സരസ്വതിയും ഹരീഷും തമ്മിലുള്ള വിവാഹം. എന്നാല്‍, കുമാര്‍ എന്നയാളുമായി സരസ്വതി പ്രണയത്തിലായിരുന്നു. ഹരീഷിന്റെ വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ സരസ്വതി കുമാറിനൊപ്പം ഓടിപ്പോകുകയായിരുന്നു.

വിവരം അറിഞ്ഞതിനു പിന്നാലെ കത്തെഴുതിവെച്ച് ഹരീഷ് ആത്മഹത്യ ചെയ്തു. ഹരീഷിന്റെ മരണ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ രുദ്രേഷും ജീവനൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സരസ്വതി ഹരീഷിനും കുടുംബത്തിനുമെതിരെ പീഡന പരാതി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

ഹരീഷുമായുള്ള വിവാഹത്തിനു മുമ്പ് തന്നെ കുമാറും സരസ്വതിയും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രുദ്രേഷാണ് സരസ്വതിയുടേയും ഹരീഷിന്റേയും വിവാഹത്തിന് മുന്‍കൈ എടുത്തിരുന്നത്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT