NATIONAL

വിവാഹ വാഗ്ദാനം നിരസിച്ചതിന് എച്ച്‌ഐവി രക്തം കുത്തിവച്ച സംഭവം; യുവതി ജീവനൊടുക്കിയ നിലയില്‍

മനോഹര്‍ എച്ച്‌ഐവി ബാധിതനെന്ന് മനസിലാക്കിയതോടെയായിരുന്നു യുവതി വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പകയില്‍ യുവാവ് എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവെച്ച 22കാരി ജീവനൊടുക്കി. കുത്തിവച്ച പെണ്‍കുട്ടിയുടെ ബന്ധു മനോഹര്‍ പൊലീസ് പിടിയില്‍. മനോഹര്‍ എച്ച്‌ഐവി ബാധിതനെന്ന് മനസിലാക്കിയതോടെയായിരുന്നു യുവതി വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്.

മാര്‍ച്ച് 11നാണ് മനോഹര്‍ നിര്‍ബന്ധിച്ച് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി രക്തം കുത്തിവച്ചത്. യുവാവിന്റെ മാതാപിതാക്കളും എച്ച്‌ഐവി ബാധിതരാണ്. ഇതിന് പിന്നാലെയാണ് യുവതിയുടെ രക്ഷിതാക്കള്‍ ഇയാളെയും എച്ച്‌ഐവി പരിശോധനയ്ക്ക് നിര്‍ബന്ധിച്ചത്. പരിശോധനാഫലത്തില്‍ യുവാവും എച്ച്‌ഐവി ബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇത് അറിഞ്ഞതോടെയാണ് യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയത്. തൊട്ടുപിന്നാലെ ഇയാള്‍ യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി രക്തം കുത്തിവയ്ക്കുകയായിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ട ശേഷമാണ് കഴിഞ്ഞ ദിവസം യുവതിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് ശേഷം യുവതി വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയായിരുന്നു കടന്നു പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

SCROLL FOR NEXT