മണിപ്പൂരില്‍ വെടിവയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

നാഗാസും കുകികളും തമ്മില്‍ ഫെബ്രുവരി മുതല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ട്.
മണിപ്പൂരില്‍ വെടിവയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
Published on
Updated on

ഗുവാഹത്തി: മണിപ്പൂരിലെ ഊഖ്രുലിലുണ്ടായ വെടിവയ്പ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. കുക്കി വിഭാഗക്കാര്‍ നടത്തിയ വെടിവയ്പ്പിലാണ് മിഥുന്‍ മണ്ഡല്‍ എന്ന ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍. മാങ്കോക്ക് ചെപ്പു ഭാഗത്ത് പട്രോളിങ്ങിലായിരുന്നു ജവാന്‍. നാഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ഉൂഖ്രുല്‍. ഇവിടെ ചെറിയ ഒരു വിഭാഗം കുക്കികളും താമസിക്കുന്നുണ്ട്. നാഗാസും കുകികളും തമ്മില്‍ ഫെബ്രുവരി മുതല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ട്.

മണിപ്പൂരില്‍ വെടിവയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
"ഏകീകൃത സിവില്‍ കോഡ്, ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കും"; ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

തിരിച്ചറിയാനാകാത്ത പ്രദേശത്ത് നിന്ന് വന്ന വെടിയുണ്ടയേറ്റാണ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടതെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി സിഎം യുമ്‌നം ഖേംചന്ദ് സിംഗ് പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ തെരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചു കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

മണിപ്പൂരില്‍ വെടിവയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
യമുനാ നദിയിലൂടെ ഭക്തരുമായി പോയ ബോട്ട് മുങ്ങി; യുപിയില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com