NATIONAL

രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍; ബിജെപി നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയാകും

ഒരു വര്‍ഷത്തോളാമായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.

Author : കവിത രേണുക

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങുന്നു. ബിജെപി നിയമസഭാ കക്ഷി നേതാവായി യുംനാം ഖേംചന്ദ് സിംഗിനെ തെരഞ്ഞെടുത്തു. ഇതോടെ അടുത്ത മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് അധികാരമേല്‍ക്കും.

മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ 2025 ഫെബ്രുവരി മുതലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തോളാമായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.

മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മണിപ്പൂര്‍ എന്‍ഡിഎയിലെ കക്ഷികളുമായും കൂടിക്കാഴ്ച നടത്തി.

മണിപ്പൂര്‍ സംഘര്‍ഷം ആരംഭിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവച്ചത്. 2025 ഫെബ്രുവരി 13നായിരുന്നു ബിരേന്‍ സിംഗിന്റെ രാജി. തുടര്‍ന്ന് ആറ് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഓഗസ്റ്റില്‍ കാലാവധി അവസാനിക്കേണ്ടിയിരുന്നതാണെങ്കിലും വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

SCROLL FOR NEXT