Source: X
NATIONAL

മണിപ്പൂരിന് പുതിയ മുഖ്യമന്ത്രി; യുംനം ഖേംചന്ദ് സിങ് അധികാരമേറ്റു

ഉപമുഖ്യമന്ത്രിമാരായി കുക്കി സമുദായത്തിൽ നിന്നുള്ള നെംച കിപ്‌ജെനും, നാഗാ സമുദായത്തിൽ നിന്നുള്ള ലോസ് ദിഖോയും

Author : ശാലിനി രഘുനന്ദനൻ

ഇംഫാൽ: രാഷ്ട്രപതി ഭരണം അവസാനിച്ച മണിപ്പൂരിൽ യുംനം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. കുക്കി സമുദായത്തിൽ നിന്നുള്ള നെംച കിപ്‌ജെൻ, നാഗാ സമുദായത്തിൽ നിന്നുള്ള ലോസ് ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും, ഗോവിന്ദാസ് കോന്തൗജം ആഭ്യന്തര മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ ഭാഗമായ എംഎൽഎമാരാണ് പുതിയ മുഖ്യമന്ത്രിക്ക് പിന്തുണ നൽകുന്നത്. എംഎൽഎമാരും നിയുക്ത മുഖ്യമന്ത്രിയും ചേർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധതയറിയിച്ചിരുന്നു. മണിപ്പൂരിൽ ഇന്ന് രാവിലെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്.

2025 ഫെബ്രുവരിയിൽ എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. സംഘർഷം ഒഴിയാത്ത സംസ്ഥാനത്തെ സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം. ബിരേൻ സിങ് രാജിവച്ച് ഒഴിഞ്ഞ പശ്ചാത്തലത്തിൽ മണിപ്പൂർ മന്ത്രിസഭ നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാൽ മന്ത്രിസഭ ഇതുവരെയും പിരിച്ചുവിട്ടിരുന്നില്ല.

SCROLL FOR NEXT