"ഗാന്ധി എന്നത് രാജ്യം കൈവിടാൻ പാടില്ലാത്ത ആശയം"; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാജ്യസഭയിൽ കമൽ ഹാസൻ്റെ കന്നിപ്രസംഗം

പരമക്കുടിയിലെ ഒരു സാധാരണ ബാലനെ പാർലമെൻ്റിൽ എത്തിച്ചത് സിനിമയെന്നും കമൽഹാസൻ...
"ഗാന്ധി എന്നത് രാജ്യം കൈവിടാൻ പാടില്ലാത്ത ആശയം"; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാജ്യസഭയിൽ കമൽ ഹാസൻ്റെ കന്നിപ്രസംഗം
Source: Screengrab
Published on
Updated on

ഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടനും എംപിയുമായ കമൽ ഹാസൻ്റെ രാജ്യസഭയിലെ കന്നി പ്രസംഗം. എസ്ഐആറിൽ പേര് വെട്ടുന്നതിനെ വിമർശിച്ച കമൽ ഹാസൻ ഗാന്ധി എന്നത് ഇന്ത്യ ഒരിക്കലും കൈവിടാൻ പാടില്ലാത്ത ആശയമെന്ന് കന്നി പ്രസംഗത്തിൽ പറഞ്ഞു. പരമക്കുടിയിലെ ഒരു സാധാരണ ബാലനെ പാർലമെൻ്റിൽ എത്തിച്ചത് സിനിമയെന്നും കമൽഹാസൻ പറഞ്ഞു. കമൽഹാസൻ്റെ പ്രസംഗത്തെ ഇൻഡ്യാ സഖ്യ പ്രതിനിധികൾ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു.

പരമക്കുടിയിലെ ഒരു സാധാരണ ബാലനെ പാർലമെൻ്റിൽ എത്തിച്ചത് സിനിമയാണെന്ന് കമൽ ഹാസൻ പറഞ്ഞു. ഫെഡറലിസത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയ കമൽ ഹാസൻ ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആണെന്നും പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ് സി.എൻ. അണ്ണാദുരൈയേയും ആദ്യ പ്രസംഗത്തിൽ കമൽ ഹാസൻ സ്മരിച്ചു. ഗാന്ധിജിയുടേയും അണ്ണാദുരൈയുടേയും പെരിയാറുടേയും ചെറുമകനായാണ് താനിവിടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഗാന്ധി എന്നത് രാജ്യം കൈവിടാൻ പാടില്ലാത്ത ആശയം"; കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാജ്യസഭയിൽ കമൽ ഹാസൻ്റെ കന്നിപ്രസംഗം
നരവനെയുടെ പുസ്തകവുമായി ലോക്‌സഭയിലെത്തി രാഹുൽ ഗാന്ധി; വായിക്കാൻ അനുവദിക്കാതെ സ്പീക്കർ, ഒടുവിൽ വെളിപ്പെടുത്തിയത് മാധ്യമങ്ങളിലൂടെ

എസ്ഐആറിനെതിരെ രൂക്ഷവിമർശനം നടത്തിയ കമൽ ഹാസൻ ജനങ്ങളിൽ നിന്ന് വോട്ട് തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്ന് വിമർശിച്ചു. വിഷയം സുപ്രീം കോടതിയിൽ എത്തിച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും കമൽ ഹാസൻ പ്രശംസിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com