സയ്യിദ് റഫാത്ത് അഹമ്മദ് 
NEWSROOM

ബംഗ്ലാദേശിന് പുതിയ ചീഫ് ജസ്റ്റിസ്; സയ്യിദ് റഫാത്ത് അഹമ്മദ് ചുമതലയേറ്റു

ഉദ്യോഗസ്ഥരില്‍ അവാമി ലീഗിനോട് കൂറുള്ളവരെ പുറത്താക്കി പുതിയ നിയമനങ്ങള്‍ നടത്തിവരികയാണ് മുഹമ്മദ് യൂനസ് മുഖ്യ ഉപദേഷ്ടാവായ ഇടക്കാല സര്‍ക്കാര്‍

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി സയ്യിദ് റഫാത്ത് അഹമ്മദ് ചുമതലയേറ്റു. രാജ്യത്തെ 25-ാം ചീഫ് ജസ്റ്റിസാണ് സയ്യിദ് റഫാത്ത്. ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു. 

ബംഗ്ലാദേശ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ സയ്യിദ് റഫാത്ത് അഹമ്മദ്, പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീനു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ഉദ്യോഗസ്ഥരില്‍ അവാമി ലീഗിനോട് കൂറുള്ളവരെ പുറത്താക്കി പുതിയ നിയമനങ്ങള്‍ നടത്തിവരികയാണ് മുഹമ്മദ് യൂനസ് മുഖ്യ ഉപദേഷ്ടാവായ ഇടക്കാല സര്‍ക്കാര്‍.

ഒരു മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭകര്‍ കോടതിക്കു മുമ്പില്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നാണ് ഒബൈദുള്‍ ഹസന്‍ ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. കഴിഞ്ഞ വര്‍ഷം ചീഫ് ജസ്റ്റിസായ നിയമിതനായ ഒബൈദുള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. യുദ്ധകുറ്റങ്ങളുടെ വിചാരണയുടെ ചുമതലയുണ്ടായിരുന്ന ഒബൈദുള്‍ ഹസീനയുടെ എതിരാളികളെ വധശിക്ഷയ്ക്ക് വിധിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.

SCROLL FOR NEXT