പ്രതീകാത്മക ചിത്രം 
NEWSROOM

നിപ വൈറസ്; രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ കൂടി

മലപ്പുറം സ്വദേശിയാണ് നിരീക്ഷണത്തിൽ ഉള്ളത്

Author : ന്യൂസ് ഡെസ്ക്

രോഗലക്ഷണങ്ങളോടെ ഒരാൾ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മലപ്പുറം സ്വദേശിയാണ് നിരീക്ഷണത്തിൽ ഉള്ളത്. അതിനിടെ ആദ്യം നിപ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ പതിനാലു വയസുകാരൻ മരിച്ചു. കുട്ടിയുടെ മൃതദേഹം നിപ പ്രോടോക്കോൾ പാലിച്ച് സംസ്കരിക്കും.

കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോടെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാവിലെ 10.50നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 11.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് നിപ രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. 246 പേരാണ് കുട്ടിയുടെ പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു .സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് വൈറൽ ഫീവർ കണ്ടെത്തിയെന്നും അവർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.

63 പേർ ഹൈറിസ്ക് പട്ടികയിലുണ്ടെന്നും, റൂട്ട് മാപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.എല്ലാവരുടേയും സാമ്പിളുകളെടുക്കുമെന്നും ലക്ഷണങ്ങൾ ഉള്ളവരെ ആദ്യം പരിശോധിച്ച ശേഷം, മറ്റുള്ളവരുടേയും സമ്പിളുകളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മൂന്നു പേരാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് പേരുടേയും സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കും.

SCROLL FOR NEXT