NEWSROOM

അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ വീഴ്ച വരുത്തിയിട്ടില്ല: ആരോപണം തള്ളി സെബി

മാധബി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അവർ മറുപടി നൽകിയതാണെന്നും സെബി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ചെയർ പേഴ്സണെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും മാധബി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അവർ മറുപടി നൽകിയതാണെന്നും സെബി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ വീഴ്ച വരുത്തിയിട്ടില്ല. 24 ആരോപണങ്ങളിൽ 23 ലും അന്വേഷണം മാർച്ചിൽ തന്നെ പൂർത്തിയായിക്കഴിഞ്ഞു. ഒന്നിൻ്റെ നടപടി ഉടൻ പൂർത്തിയാവുമെന്നും സെബി അറിയിച്ചു. പോളിസിയുടെ ഭാഗമായി അന്വേഷണത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നും സെബി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന് പണം നൽകിയ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡെൻബർഗ് കണ്ടെത്തൽ. എന്നാൽ ഹിൻഡൻബർഗിലെ ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച് എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കുവാൻ തയ്യാറാണെന്നും തൻ്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണെന്നും വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT