പ്രതീകാത്മക ചിത്രം 
NEWSROOM

ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മുറി അകത്തു നിന്ന് പൂട്ടിയ നിലയിൽ

എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിൽ 22 കാരിയായ നഴ്‌സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനിയായ യുവതിയെ ഡൽഹിയിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് ഒരു യുവതി മുറിയിൽ മരിച്ചു കിടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോൾ യുവതി കട്ടിൽ ആണ് ഉണ്ടായിരുന്നതെന്നും, സീലിംഗ് ഫാനിൽ ഘടിപ്പിച്ച രണ്ട് ഐവി ഡ്രിപ്പുകളും, യുവതിയുടെ കൈയിൽ കാനുലയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ALSO READ: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട വിഷയമല്ല, രാജ്യത്തെ ഡോക്ടര്‍മാരുടെ സുരക്ഷാപ്രശ്‌നം: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീം കോടതി

സ്ഥലത്തെത്തി പരിശോധന നടത്തിയതായും, മൃതദേഹം എൽ ബി എസ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT